ചങ്ങനാശേരി: കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന വളം വില വര്‍ധനവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ചങ്ങനാശേരി അതിരൂപത യുവദീപ്തി-എസ്എംവൈഎം.
കര്‍ഷകര്‍ ധാരാളമായി ഉപയോഗിക്കുന്ന ഫാക്ടംഫോസിന്റെയും പൊട്ടാഷിന്റെയും വിലവര്‍ധനവ് കര്‍ഷകരുടെ നട്ടെല്ലൊടിക്കും. പച്ചക്കറികളുടെയും മറ്റ് ആഹാര സാധനങ്ങളുടെയും വില വര്‍ധനവ് ജനത്തിന് താങ്ങാനാവാതെവരുമെന്നും യോഗം അഭിപ്രായപ്പെട്ടു.
കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി വളത്തിന്റെ സബ്സിഡി പുനഃസ്ഥാപിക്കണമെന്നും യുവദീപ്തി എസ്എംവൈഎം ആവശ്യപ്പെട്ടു. അതിരൂപത ഓഫീസില്‍ കൂടിയ സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രസിഡന്റ് അലക്സ് മഞ്ഞുമ്മേല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട്, അജയ് വര്‍ഗീസ്, ലൂസി ഫിലിപ്പോസ്, എം.പി. പോള്‍, ലാലിച്ചന്‍ മറ്റത്തില്‍, ബ്രദര്‍ അലന് പൂരുത്തുംകാലായില് എന്നിവര്‍ പ്രസംഗിച്ചു.